Latest News

പറക്കലിനിടെ കാമുകിക്ക് സർപ്രൈസ് നൽകി യുവാവ്/Video

കാമുകിയേയും കാഴ്ചക്കാരെയും ഒരേ പോലെ സർപ്രൈസ് ആക്കുന്ന പല തരത്തിലുള്ള വിവാഹാഭ്യർഥന വീഡിയോകളും വൈറലാകാറുണ്ട്. എന്നാൽ ഇത് അതിൽ നിന്നൊക്കെ വ്യത്യസ്തമായി അൽപം പൊങ്ങി നിൽക്കുന്നതാണ്. വിവാഹം സ്വർഗ്ഗത്തിൽ എന്ന് പറയുന്ന പോലെയുള്ള ഒരു സീൻ ആണിത്

എയര്‍ഇന്ത്യ വിമാനമാണ് വേദി. വിമാനം പറന്നുയുർന്നതിന് പിന്നാലെ സീറ്റിൽ നിന്നും എഴുന്നേറ്റ് കാമുകിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ കോളജ് ചെയ്ത പോസ്റ്റർ പിടിച്ചുകൊണ്ട് പെൺകുട്ടി ഇരിക്കുന്ന സീറ്റിനടുത്തെത്തി അടുത്തെത്തി. മാസ്ക് മാറ്റി ആളെ കണ്ടപ്പോഴാണ് കാര്യം എന്താണ് പെൺകുട്ടി പോലും മനസിലാക്കുന്നത്. അമ്പരന്ന് ഇറങ്ങിവന്ന പെൺകുട്ടി മുന്നിൽ മുട്ടിലിരുന്ന് റിങ് നീട്ടി പ്രപ്പോസ് ചെയ്തു.

യാത്രക്കാരുടെ കൈയ്യടിച്ചുള്ള പ്രോത്സാഹനം കൂടി ആയപ്പോൾ സംഭവം മനോഹരമായി. ഇരുവർക്കും ആശംസകൾ അറിയിച്ച് ഒരു സുഹൃത്താണ് വീഡിയോ ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്തത്. 52 സെക്കന്റ് ദൈഘ്യമുള്ള വീഡിയോയ്ക്ക് താഴെ ഇരുവർക്കും ആശംസകൾ ആറിയിച്ച് നിരവധി ആളുകൾ കമന്റുമായി രം​ഗത്തെത്തി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top