പതിവായി കണ്ടുവരുന്ന വൈറല്‍ കല്യാണ വിഡിയോകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫോട്ടോഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവമാണ് വിഡിയോയിലുള്ളത്.
വധുവിന്റെ ലെഹങ്കയില്‍ ചവിട്ടി ഫോട്ടോഷൂട്ടിനിടയില്‍ നിലത്തേക്ക് വീഴുന്നതാണ് വിഡിയോയില്‍ കാണാനാകുക. ജയ്പ്പൂര്‍ പ്രീ വെഡ്ഡിങ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത വിവാഹ വേഷങ്ങളണിഞ്ഞ് നില്ക്കുന്ന വരനും വധുവും വിഡിയോയ്ക്ക് വേണ്ടി ചുവടുവയ്ക്കുകയായിരുന്നു. വധുവിനെ ഒരു കൈകൊണ്ട് കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വരന് ലെഹങ്കയില്‍ ചവിട്ടിയത്. ബാലന് തെറ്റി വധു നിലത്തുവീണു. വരനും ബാലന്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വിഡിയോയില്‍ കാണാം.
ഫോളന്‍ ഇന്‍ ലവ്, ഇതിപ്പോ പുതിയ ടെന്‍ഷനായല്ലോ! എന്നെല്ലാമാണ് കമന്റുകള്‍.