മലപ്പുറം:പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൾ സലാമിനെയാണ് (57) നിലമ്പൂർ പൊലീസ് അറസ്റ്റു ചെയ്തത്.
പലതവണ പീഡനം നേരിട്ട പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.57കാരനായ അധ്യാപകന് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പോക്സോ വകുപ്പുകള്‍ ചുമത്തി നിലമ്പൂർ പോലീസ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നിലമ്പൂർ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്