തിരുവനന്തപുരം ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. നാളെ നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചു. മന്ത്രിമാരുടെ സ്റ്റാഫിൻ്റെ പെൻഷനുമായി ബന്ധപ്പെട്ട തർക്കം ആണ് ഒപ്പിടിൽ വൈകിച്ചത് എന്നാണ് റിപ്പോർട്ട്. സർക്കാർ പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാലിനെ മാറ്റി. ശാരദ മുരളീധരന് പകരം ചുമതല. പൊതുഭരണ സെക്രട്ടറിയോടുള്ള അതൃപ്തി ഗവർണർ അറിയിച്ചതായാണ് സൂചന.
അനിശ്ചിതത്വം നീങ്ങി,ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു
By
February 17, 2022 6:53 pm