മാള: ചലച്ചിത്ര സംവിധായകന് കെ മോഹനകൃഷ്ണന് അന്തരിച്ചു. 57 വയസ്സായിരുന്നു. കരള്‍രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നളചരിതം നാലാം ദിവസം, വേനല്‍മരം, ഇമൈ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.കുറച്ചു കാലമായി രോഗബാധിതനായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം.
മൂഴിക്കുളം സ്വദേശിയായ മോഹന്‍ ഭാര്യാ ഗൃഹത്തിനടുത്ത് വീടുവച്ച് ഏതാനും മാസങ്ങളായി കുഴിക്കാട്ടുശ്ശേരിയിലായിരുന്നു താമസം. സുധയാണു് ഭാര്യ. ഹെഗല്നാഥ്, ഹാഷ്മി എന്നിവര്‍ മക്കള്‍. മരുമകന്: അഭിഷേക്.