തൃശ്ശൂർ: ടാക്സ് ഇന്ത്യ അസോസിയേറ്റ്സിൻ്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് തൃശൂർ ശക്തൻ നഗറിൽ പ്രവർത്തനമാരംഭിച്ചു. തൃശൂർ അശ്വനി ജംങ്ഷനിലെ ഹെഡ് ഓഫീസ് അടക്കം കേരളത്തിൽ 9 ബ്രാഞ്ചുകൾ ടാക്സ് ഇന്ത്യ അസോസിയേറ്റ്സിനുണ്ട്.തൃശൂർ ശക്തൻ നഗറിലെ ക്രൗൺ ടവറിലെ മൂന്നാം നിലയിലാണ് ടാക്സ് ഇന്ത്യ അസോസിയേറ്റ്സിൻ്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
ചെമ്പൂക്കാവിലെ വ്യാപാര ഭവന് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുൾഹമീദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ടാക്സ് ഇന്ത്യ അസോസിയേറ്റ്സ് സാൾട്ട് ഡേ ബുക്ക് , ഒ.എം.എസ് എന്നീ 2 ആപ്പുകള്‍ ചടങ്ങിൽ പുറത്തിറക്കി.ഇതിന്റെ ലോഞ്ചിംഗുംകെ.വി.അബ്ദുൾഹമീദ് നിർവഹിച്ചു.
2009ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ നികുതി പരിശീലനം, വ്യാപാരികളുടെ ടാക്സ് വര്‍ക്കുകള്‍ എന്നിവയുള്‍പ്പടെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉത്തരവാദിത്ത്വത്തോടെ നല്‍കിവരുന്നതായി നല്കി വരുന്നതായി ടാക്സ് ഇന്ത്യ അസോസിയേറ്റ്സ് സിഎംഡി പ്രശാന്ത് പി നായര്‍ പറഞ്ഞു.
ചടങ്ങിൽ ടാക്സ് ഇന്ത്യ അസോസിയേറ്റ്സ് സി.എം.ഡി. പ്രശാന്ത് പി.നായർ അബ്ദുൾ ഹമീദിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഹെെറിച്ച് ഓണ്‍ലെെന്‍ ഷോപ്പി മാനേജിംങ്ങ് ഡയറക്ടര്‍ കെ.ഡി. പ്രതാപൻ, സി.ഇ.ഒ. വിനീത് കുരുവിള, ടാക്സ് ഇന്ത്യ അസോസിയേറ്റ്സ് ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചു പോൾ കുള, തുടങ്ങിയവർ സംസാരിച്ചു.