Breaking News

ആന്ധ്രയിൽ വെള്ളപ്പൊക്കം,കേരളത്തിലൂടെയുള്ള 9 ട്രെയിനുകൾ റദ്ദാക്കി

അമരാവതി: ആന്ധ്ര- വിജയവാഡ ഡിവിഷനിൽ മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ്, നാഗർകോവിൽ– തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

ആലപ്പുഴ- ധൻബാദ് ബൊക്കാറോ, നാഗർകോവിൽ – മുംബൈ ബൈ വീക്കിലി, കൊച്ചുവേളി-ഗൊരഖ്പുർ രപ്തിസാഗർ, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, എറണാകുളം-ടാറ്റാനഗർ എന്നീ എക്സ്പ്രസ് ട്രെയിനുകളും തിരുനെൽവേലി- ബിലാസ്പുർ  പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. 

ധൻബാദ് – ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തു. വെള്ളിയാഴ്ച ധൻബാദിൽനിന്നു പുറപ്പെട്ട ധൻബാദ് – ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്സ്പ്രസ്, റൂർക്കല സ്റ്റേഷനിൽ യാത്ര അവസിപ്പിച്ചു. കനത്ത മഴയിൽ വിജയവാഡ, ഗുണ്ടകൽ റയിൽവേ ഡിവിഷനുകളിൽ പല സ്റ്റേഷനുകളും പാളങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top