Latest News

13 വയസുകാരിയുമായി ഒളിച്ചോടി വിവാഹം,21കാരൻ അറസ്റ്റിൽ

ചെന്നൈ: 13 വയസുകാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍. പൊള്ളാച്ചിയിലാണ് സംഭവം.21 കാരനെ പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.

പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയായ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു ഗണപതി ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരാവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനാല്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top