ശ്രീനഗർ:ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. പൊലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29)വീരമൃത്യു വരിച്ചത്. ശ്രീനഗർ ബട്ടമാലൂ മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരവാദികൾ നിരായുധനായ പൊലീസ് കോൺസ്റ്റബിളിന് നേരെ വെടിയുതിർത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു