ന്യൂഡൽഹി∙ കേദാർനാഥിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ചു. കേദർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടന്നു. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുത്തു.
A first look at the Statue of Shri Adi Shankaracharya unveiled by PM @narendramodi at Shri Adi Shankaracharya Samadhi Sthal#Kedarnath #Uttarakhand @PMOIndia pic.twitter.com/b6Qi1ea7M8
— DD News (@DDNewslive) November 5, 2021