Breaking News

മുഖ്യമന്ത്രിക്കും ജലീലിനും ശ്രീരാമകൃഷ്ണനുമെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചെന്ന് സന്ദീപ് നായർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചെന്ന് ജയിൽമോചിതനായ സന്ദീപ് നായർ. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നൽകിയതെന്നും സന്ദീപ് പറഞ്ഞു. മുൻമന്ത്രി കെ.ടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും മൊഴി നൽകാൻ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

ബിനീഷ് കോടിയേരിക്കെതിരേ മൊഴി നൽകണമെന്നും ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നിൽ നിന്ന് ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായർ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയപാർട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top