കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റിൽ. എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനാണ് നവാസ്. കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്. മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമാണ് തന്നെ വിളിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലിന് കയറും മുൻപേ നവാസ് പറഞ്ഞത്. എന്നാൽ നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് പികെ നവാസ് പറഞ്ഞു. പോലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും.