പീരുമേട്: കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ജീവനൊടുക്കി. പീരുമേട് ജംക്ഷനില്‍ നന്ദനം ഹോട്ടല്‍ നടത്തി വന്നിരുന്ന വിജയ് (38) ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്.
ഭാര്യയും മക്കളും വീട്ടിലുള്ള സമയത്തു മുറിയില്‍ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കോവിഡ് ലോക്ഡൗണില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയ ശേഷം വിജയ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ വലിയ ബാധ്യതയുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കോവിഡിനെ തുടര്‍ന്നുണ്ടായ കടബാധ്യത കാരണം ഇടുക്കിയില്‍ ആറാമത്തെ ആളാണ് ആത്മഹത്യ ചെയ്യുന്നത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)