തിരുവനന്തപുരത്ത് അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു . ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ലാസിലെ വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് ഗ്രൗണ്ടിലെത്തി തീ കൊളുത്തിയത്. മരണത്തെ കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലും സുനിൽകുമാർ പങ്കുവച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
തിരുവനന്തപുരത്ത് അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു
By
August 18, 2021 6:15 pm