കോഴിക്കോട്: ഫ്ളാറ്റില്‍നിന്ന് മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീന (38) ആണ് അറസ്റ്റിലായത്. വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന യുവതിയാണ് ഇവരെന്ന് അധികൃതര്‍ പറഞ്ഞു.
നാല് ഗ്രാം എം.ഡി.എം.എ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്ബില്‍ മുഷാഹിദ് (32) എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്.ചന്ദ്ര പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയിലാകാന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.