Breaking News

24 മണിക്കൂറിനിടെ 39,070 പേർക്ക് രാജ്യത്ത് കോവിഡ്,491 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 24 മണിക്കൂറിനിടെ 39,070 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,19,34,455 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 38,628 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഇന്നലെ 491 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ മരണസംഖ്യ 4,27,862 ആയി ഉയര്‍ന്നു. നിലവില്‍ 4,06,822 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 43,910 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,10,99,771 ആയി ഉയര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top