തിരുവനന്തപുരം:”സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകും. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത. ആന്ധ്ര – ഒഡീഷ തീരത്ത് ന്യൂനമർദം രൂപമെടുക്കുന്നതിനാൽ മഴ കൂടുതൽ ശക്തമാകാനിടയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കലക്ടർമാരോട് സർക്കാർ ആവശ്യപ്പെട്ടു. മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ഇന്നും പരക്കെ മഴ, അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
By
July 11, 2021 7:48 am