Business

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു,1,500 രൂപ രണ്ടാഴ്ചക്കിടെ താഴ്ന്നു

കൊച്ചി: സ്വര്‍ണവില വീണ്ടും താഴ്ന്നു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ​ഗ്രാമിന് 60 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില 4425 രൂപയായി.തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top