കാസർഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. കെ സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും സ്വാധീനമാണെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു. പണം നൽകിയതുകൊണ്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത് എന്ന വാദവും ശ്രീകാന്ത് തള്ളി. പത്രിക പിൻവലിച്ചത് പണം നൽകിയത് കൊണ്ടല്ലെന്നും ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം
By
June 5, 2021 1:08 pm