Breaking News

ഒടിയൻ സംവിധായകൻ വി.എ ശ്രീകുമാർ അറസ്റ്റില്‍

ആലപ്പുഴ: സംവിധായകന്‍ വി.എ ശ്രീകുമാർ (‍ശ്രീകുമാർ മേനോന്‍) അറസ്റ്റില്‍. സാമ്ബത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്.

സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞാണ് ശ്രീവത്സം ഗ്രൂപില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്. പല തവണ ബന്ധപ്പെട്ടിട്ടും വിവരമൊന്നും നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറായില്ല. ഇതോടെയാണ് ശ്രീവത്സം ഗ്രൂപ് പൊലീസില്‍ പരാതി നല്‍കിയത്.

കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഈ അപേക്ഷ തള്ളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top