Breaking News

ആദ്യറൗണ്ടിൽ ഇടതു മുന്നേറ്റം, ബിജെപി രണ്ടിടത്ത് മുന്നിൽ

തിരുവനന്തപുരം: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വോട്ടിംഗ് മെഷീനിലെ ആദ്യറൗണ്ടിൽ ഇടതു മുന്നേറ്റം. ബിജെപി രണ്ടിടത്ത് ലീഡ് ചെയ്യുന്നു.140 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ 80 എണ്ണം എൽഡിഎഫും 58 എണ്ണം യുഡിഎഫ് മുന്നിൽ. 2 സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. കണ്ണൂരിൽ ഇടതു മുന്നേറ്റം. ഇരിക്കൂർ മാത്രമാണ് യു ഡി എഫിന് ലീഡ് നിലവിൽ. രണ്ടാം റൗണ്ടിൽ പാലായിൽ മാണി സി കാപ്പൻ വീണ്ടും മുന്നിൽ, പൂഞ്ഞാറിൽ പിസി ജോർജ് പിന്നിൽ, എൽഡിഎഫിൻ്റെ സെബാസ്റ്റ്യൻ മുന്നിൽ, നേമത്ത് കുമ്മനം, പാലക്കാട് ഇ ശ്രീധരൻ മുന്നിൽ, തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ മുന്നിൽ, നിലമ്പൂരിൽ വി വി പ്രകാശ് മുന്നിൽ, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയവർക്ക് ആദ്യ ലീഡ്. ആറന്മുളയിൽ വീണ ജോർജ് മുന്നിൽ, കൊടുവള്ളിയിൽ എം കെ മുനീർ മുന്നിൽ. കോഴിക്കോട് സൗത്തിൽ നൂർബിന മുന്നിൽ. വടകരയിൽ കെ കെ രമ മുന്നിൽ, രമേശ് ചെന്നിത്തല ഹരിപ്പാട് മുന്നിൽ, തൃശ്ശൂരിൽ പത്മജാ വേണുഗോപാൽ മുന്നിൽ, മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം മുന്നിൽ, ചവറയിൽ സുജിത്ത് വിജയന് ലീഡ്, ബാലുശ്ശേരിയിൽ സച്ചിൻദേവ് മുന്നിൽ, കൊച്ചിയിൽ ടോണി ചമ്മിണിക്ക് ലീഡ്. അരുവിക്കരയിൽ ശബരീനാഥൻ മുന്നിൽ. ധർമടത് പിണറായി വിജയൻ 400 വോട്ടുകൾക്ക് മുന്നിൽ. തൃപ്പൂണിത്തറയിൽ കെ ബാബു മുന്നിൽ. കൊല്ലത്ത് മുകേഷ് മുന്നിൽ. തൃത്താലയിൽ വി ടി ബൽറാം, പത്തനാപുരത്ത് ഗണേഷ് കുമാർ, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നിൽ, ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ മുന്നിൽ, കുണ്ടറയിൽ പി സി വിഷ്ണുനാഥ് മുന്നിൽ, തൃക്കാക്കരയിൽ പിടി തോമസിന് ലീഡ്, കൽപ്പറ്റയിൽ ശ്രേയാംസ്കുമാർ, മുന്നിൽ കുന്നത്ത് നാട്ടിൽ വി പി സജീന്ദ്രൻ മുന്നിൽ, വട്ടിയൂർക്കാവിൽ പ്രശാന്ത് മുന്നിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top