ന്യൂഡൽഹി:സ്വർണ്ണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് അഞ്ച് രൂപയാണ് കൂടിയത്. കേരളത്തിൽ 22 കാരറ്റ് സ്വർണ്ണം ഒരു പവന് 42660 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണം പവന് 46540 രൂപയും. ദേശീയതലത്തിൽ സ്വർണ്ണവിലയിൽ വർധനവുണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4435 രൂപയും ഒരു പവന് 35480 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണത്തിനും പവന് 36280 രൂപയും ഒരു ഗ്രാമിന് 4535 രൂപയുമാണ്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര സ്വർണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്.
സ്വർണ്ണവിലയിൽ നേരിയ വർധനവ്
By
April 8, 2021 1:33 pm