Breaking News

മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി, പിന്നിൽ ദുഷ്ട മനസ്സുകളെന്ന് സിപിഎം

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലയാണ് വെട്ടിമാറ്റിയിരിക്കുന്നത്. 

ദുഷ്‌ട മനസുകളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്‌തതെന്ന് സി പി എം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. പ്രദേശത്ത് ആര്‍ എസ് എസ്-ബി ജെ പി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കില്‍ ക്വട്ടേഷനില്‍ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പോയപ്പോഴാണ് എത്രമാത്രം ദുഷ്‌ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top