കോഴിക്കോട്:സംസ്ഥാനത്ത് എൽഡിഎഫിന് തുടർ ഭരണം എന്ന് മീഡിയ വൺ -പൊളിറ്റിക്യൂ മാർക്കർ സർവ്വേ. എൽഡിഎഫിന് 74 മുതൽ 80 സീറ്റുകൾ വരെ ലഭിക്കും. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ വരെ ലഭിക്കും. ബിജെപിക്ക് പൂജ്യം മുതൽ രണ്ടു സീറ്റുകൾ വരെ ലഭിക്കാം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ജനപ്രീതി നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ. 36 ശതമാനം പേർ പിണറായി വിജയനെ പിന്തുണക്കുന്നു. രണ്ടാം സ്ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. 23 ശതമാനം പേർ ഉമ്മൻചാണ്ടിയെ പിന്തുണയ്ക്കുന്നു.രമേശ് ചെന്നിത്തലയ്ക്ക് 10% പേരുടെ പിന്തുണയും ഇ ശ്രീധരന് 5% പേരുടെ പിന്തുണയാണ് ഉള്ളത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)