കൊച്ചി:മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചെന്ന് ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കത്തിലുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പറയാതിരുന്നാൽ ഉറങ്ങാൻ പോലും സമ്മതിക്കില്ലെന്നും സന്ദീപ് നായർ പറഞ്ഞു.
ഇവരുടെ പേര് പറഞ്ഞില്ലെങ്കിൽ എന്നും ജയിലിൽ കഴിയേണ്ടി വരുമെന്ന ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷിച്ചില്ല. പകരം മുഖ്യമന്ത്രിയെയും സർക്കാരിന്റെയും കുറ്റം കണ്ടെത്താനാണ് ശ്രമിച്ചത്. ഇല്ലാ കഥകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും സന്ദീപ് നായർ പറഞ്ഞു