ന്യൂഡൽഹി: പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ ഇടതു മുന്നണി വിടുമെന്ന് മാണി സി കാപ്പൻ. പാലാ വിട്ടുകൊടുക്കില്ല, അന്തിമതീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. ശരത് പവാറുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുന്നണി വിടുന്നത് അടക്കമുള്ള കാര്യങ്ങൾ വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ദേശീയ നേതൃത്വം തനിക്ക് അനുകൂലമായിരിക്കും എന്നും മാണി സി കാപ്പൻ.
പാലാ ഇല്ലെങ്കിൽ മുന്നണി വിടും, തീരുമാനം വെള്ളിയാഴ്ചയെന്ന് മാണി സി കാപ്പൻ
By
February 10, 2021 4:38 pm