കണ്ണൂർ : ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യൻ 6980 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ് പരാജയപ്പെടുത്തിയത്. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് എൽഡിഎഫ് ലീഡ് നേടുന്നത്.
യുഡിഎഫിന്റെ ഉറച്ച സീറ്റായിരുന്നു മലയോര മേഖലയായ തില്ലങ്കേരി. നേരത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്