പീരുമേട്: ദേശീയ പാത 183ൽ പുല്ലുപാറയിൽ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. പീരുമേട് സ്വദേശികളായ പുഷ്പരാജ്(47), പ്രഭു(35),ഷാജി(48), സുബിന്(27), ഗണേശന്(50), മജു(30) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡില്‍ നിന്നും എഴുപതടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു, ആറു പേർക്ക് പരിക്ക്
By
January 6, 2021 9:00 pm