ഹൈദരാബാദ് : ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ അനുസരിച്ച് ബിജെപി മുന്നേറുകയാണ്. ബിജെപിക്ക് 54 സീറ്റുകളില്‍ ലീഡുണ്ട്.
തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി 27 സീറ്റുകളില്‍ ലീഡ് നേടി. അതേസമയം അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎംഎം 10 സീറ്റിലും മുന്നിട്ടു നില്ക്കുന്നു.
ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വോട്ടെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ 46.55 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
ഇത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.