കൊച്ചി: ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പെട്ടെന്നുള്ള വിയോഗം ഏവരെയും നടുക്കത്തിൽ ആഴ്ത്തി. ലോകമെങ്ങും നിന്നും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നു. എന്നാൽ ഈ വിയോഗത്തിൻ്റെ പേരിൽ മറ്റുള്ളവരെ കളിയാക്കിക്കൊണ്ട് മുതലെടുപ്പ് നടത്തുന്നവരും കുറവല്ല. സമൂഹമാധ്യമത്തിൽ ഒരു നടിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ക്രൂരത നിറഞ്ഞ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.ഇത്തവണ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത് നടി മഡോണ സെബാസ്റ്റിയനാണ്.
നടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെയാണ് ചിലര്‍ മഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.
നടിയുടെ ഫേസ്ബുക്ക് പേജില്‍ ചിലര്‍ ആദരാഞ്ജലി അര്‍പ്പിച്ച് കമന്റ് ഇട്ടിരുന്നു. ഇതിനെചുവടുപിടിച്ചുകൊണ്ടുള്ളതാണ് ട്രോളുകള്‍. ഇത്തരത്തിലുള്ള ക്രൂരമായ തമാശകള്‍ക്ക് രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)