Breaking News

ശിവശങ്കർ തെറ്റിദ്ധരിപ്പിക്കുന്നു,രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇ ഡി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോപണം തളളി എന്‍ഫോഴ്സ‌്‌മെന്റ് ഡയറക്‌ടറേറ്റ്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദേശ്യപരമെന്നും ഇ ഡി അറിയിച്ചു. ഇതുസംബന്ധിച്ച പുതിയ സത്യവാങ്മൂലം ഇ ഡി കോടതിയില്‍ നല്‍കും. ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും ഇ ഡി കോടതിയെ ബോധിപ്പിച്ചു. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വിധിപറയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top