കേന്ദ്രഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിൻ്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ പ്രതിരോധം. കാൽലക്ഷം ബൂത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്താകെ 25 ലക്ഷംപേർ പങ്കെടുത്തു. ഓരോ ബൂത്തിലും 100 പേർ വീതമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡം പാലിച്ച് ആയിരുന്നു ധർണ.
നിയമപരമായ അന്വേഷണത്തിനപ്പുറം വികസനപദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് അന്വേഷണ ഏജൻസികൾ നീങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കം ജനകീയ പ്രതിരോധത്തിൽ തുറന്നു കാണിക്കുകയായിരുന്നു ലക്ഷ്യം. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കണ്ണേറ്റുമുക്കിൽ പങ്കെടുത്തു.