ചെന്നൈ: സൗബിന് ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ‘ജിന്നിന്റെ’ റിലീസ് ചെന്നെ ഹൈക്കോടതി തടഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കാര്‍ത്തിയുടെ ‘കൈദി’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് നല്കിയ കേസിനെ തുടര്‍ന്നാണ് റിലീസ് സ്റ്റേചെയ്തത്. ‘കൈദി’യുടെ കേരളത്തിലെ വിതരണക്കാര്‍ സ്ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു. കൈദിയുടെ ലാഭവിഹിതം (ഓവര്‍ ഫ്ളോ)പലതവണ ആവശ്യപ്പെട്ടെങ്കിലും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്നാണ് ഡ്രീം വാരിയര്‍ പിക്ചേഴ്സ് വക്താക്കള്‍ അറിയിച്ചു.
ജിന്നിന്റെ’ റിലീസ് ചെന്നെ ഹൈക്കോടതി തടഞ്ഞു
By
November 12, 2020 4:51 pm