വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിക്കാതെ ഡോണള്‍ഡ് ട്രംപ്. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
71,000,000 Legal Votes. The most EVER for a sitting President!
— Donald J. Trump (@realDonaldTrump) November 7, 2020
നിരീക്ഷകരെ വോട്ടെണ്ണല്‍ മുറികളിലേക്ക് അനുവദിച്ചില്ല. 7.1 കോടി നിയമാനുസൃത വോട്ട് നേടി താനാണ് ജയിച്ചത്. മുമ്ബ് നടക്കാത്ത വിധം മോശം കാര്യങ്ങള്‍ നടന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് മെയില്‍ ഇന്‍ ബാലറ്റുകളാണ് ആവശ്യപ്പെടാത്ത ആളുകള്‍ക്ക് അയച്ചത് -ട്രംപ് ട്വീറ്റില്‍ ആരോപിച്ചു.
ഒരു സിറ്റിങ് പ്രസിഡന്റ് നേടുന്ന ഏറ്റവും വലിയ വോട്ട് താന്‍ നേടിയിരിക്കുകയാണെന്നും ട്രംപ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയാറായിട്ടില്ല. നിയമനടപടികള്‍ ആരംഭിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്.