മലപ്പുറം:പൊന്നാനി സ്വദേശി നജ്മുദ്ദീനെ മര്‍ദ്ദിച്ച സംഭവത്തില്‍ തിരുര്‍ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറെ അന്വേഷണ വിധേയനായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവി യു. അബദുല്‍ കരീം ആണ് പെരുമ്പടപ്പ് സിഐയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഒ അനീഷ് പീറ്ററിനെ സസ്പെന്‍ഡ് ചെയ്തത്.
വീട്ടില്‍ അതിക്രമിച്ച് കയറി പോലിസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്നാണ് നജ്മുദ്ദീന്റെ പരാതി. വൃദ്ധരായ മാതാപിതാക്കളെ തള്ളിമാറ്റിയാണ് നജ്മുദ്ദീനെ പോലിസ് ബലമായി കൊണ്ടുപോയത്. അടിവസ്ത്രം വരെ അഴിപ്പിച്ചു. പൂര്‍ണ്ണ നഗ്നനാക്കി. നാല് മണിക്കൂറോളം അടിച്ചും, ഇടിച്ചും പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ബാഗ്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് നാട്ടിലെത്തിയിട്ട് പത്ത് ദിവസം മാത്രമാ യിട്ടേയുള്ളൂ. മലപ്പുറം പോലിസ് ചീഫ്, ഡി.വൈ.എസ്.പി, ഐ.ജി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി, ചീഫ് സെ ക്രട്ടറി എന്നിവര്‍ക്കും പ്രത്യേക പരാതി നല്കി. പരാതിയില്‍ പെരുമ്ബടപ്പ് സി.ഐയോട് ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് തേടിയിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പോലിസുകാരനെ സസ്പെന്‍ഡ് ചെയ്തത്