Breaking News

പാലാ മാണിയ്ക്ക് ഭാര്യയെങ്കിൽ തനിക്ക് ചങ്ക്;വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ

കോട്ടയം:പാലാ മണ്ഡലം ഒരു സാഹചര്യത്തിലും വിട്ടുനൽകില്ലെന്ന് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ. ജയിച്ച സീറ്റ് വിട്ടുനൽകേണ്ടതില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പൻ. പാലായോടുള്ള വൈകാരികബന്ധം പറഞ്ഞ് ആരും വരേണ്ടതില്ലെന്നും പാലാ മാണിക്ക് ഭാര്യയാണെങ്കിൽ തനിക്ക് ചങ്കാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന സമവായം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ലെന്നു മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അത് എൻ സി പിയുടെ സീറ്റ് ഏറ്റെടുത്തുകൊണ്ട് വേണ്ടെന്നും കാപ്പൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top