കൊല്ലം: ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ 23 ന് ആശുപത്രിയില്‍ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു.
മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിച്ചത് പൊലീസ് തടയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവെയാണ് വ്യാഴാഴ്ച ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.