കാറിന്റെ ടയറില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. മഹാരാഷ്ട്രയിലെ തലസ്ഥാന നഗരിയായ മുംബൈയിൽ പെരുമ്പാമ്പ് കാരണം ഗതാഗത കുരുക്കുമുണ്ടായി. റോഡിലൂടെ ഇഴഞ്ഞുവന്ന പെരുമ്പാമ്പ് കാറിന്റെ അടിയില്‍ ഒളിക്കുകയായിരുന്നു.
In monsoon snakes can sneak into vehicles. Just be little careful. pic.twitter.com/C6mzWkZSLH
— Susanta Nanda IFS (@susantananda3) September 22, 2020
നഗര മധ്യത്തില്‍ പത്തടി നീളമുള്ള പെരുമ്പാമ്പിന്റെ സാന്നിധ്യം പലരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. പെരുമ്പാമ്പിനെ കാറിന്റെ അടിയില്‍ നിന്ന് രക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന് സുശാന്ത നന്ദ അടക്കമുള്ളവര്‍ വീഡിയോ പങ്കുവഹിച്ചു.
കാറിന്റെ ടയര്‍ അഴിച്ചുമാറ്റിയാണ് പെരുമ്പാമ്പിനെ മാറ്റിയത്.