Breaking News

സംസ്ഥാനത്ത് 4,125 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;3,463 പേർക്ക് സമ്പർക്കം വഴി രോഗം

തിരുവനന്തപുരം:സംസ്ഥാനത്ത് 4,125 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

3,007 പേർക്ക് രോഗമുക്തി.

3,463 പേർക്ക് സമ്പർക്കം വഴി രോഗം.

ഇന്ന് 19 മരണം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:

18 ശതമാനം കേസുകളും തിരുവനന്തപുരം ജില്ലയിലാണ്.

തിരുവനന്തപുരം:681

കൊല്ലം:347

ആലപ്പുഴ:403

പത്തനംതിട്ട:207

കോട്ടയം:169

ഇടുക്കി:42

എറണാകുളം:406

തൃശൂർ:369

പാലക്കാട്:242

കോഴിക്കോട്:394

 

മലപ്പുറം:444

കണ്ണൂർ:143

വയനാട്:81

കാസർഗോഡ്:197

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തി. തിരുവനന്തപുരത്ത് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ വരെ ആകെ 39258 പേരായിരുന്നു ചികിത്സയിൽ. 7047 പേർ തിരുവനന്തപുരത്തായിരുന്നു. 18 ശതമാനം വരുമിത്. മരണം ഇന്നലെ വരെ 553. ഇതിൽ 175 ഉം തിരുവനന്തപുരം ജില്ലയിലാണ്. 32 ശതമാനം വരുമിത്.

ജില്ലയിലിന്ന് 651 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേരുടെ ഉറവിടം അറിയില്ല. തലസ്ഥാന ജില്ലയിൽ ആൾക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാർ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ല.

കൊവിഡിനൊപ്പം ജീവിക്കേണ്ട ഘട്ടമാണിത്. മുൻപുണ്ടായിരുന്ന രീതികളെ മാറ്റിയിട്ടുണ്ട്. യോഗം ചേരുന്നതും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്, വിവാഹം, കടകൾ പ്രവർത്തിക്കുന്നത് തുടങ്ങി എല്ലാം കൊവിഡ് പിടിച്ചുനിർത്താൻ സഹായിക്കുന്ന വിധത്തിലാണ്. ജനത്തിന്‍റെ ജീവൻ രക്ഷിക്കാനാണ് ഇത്. അതെല്ലാം അട്ടിമറിച്ചാണ് പ്രതിപക്ഷം സമരം എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കൊവിഡ് പ്രതിരോധം തകർക്കുന്നത്.

ആൾക്കൂട്ടം ഒഴിവാക്കലാണ് പ്രധാനം. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ സമരം സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പത്തിൽ പടരാൻ അവസരം ഒരുക്കുന്നു. സമരം നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കൊവിഡ് ബാധിതരാകുന്നു. ഇത് നിർഭാഗ്യകരമാണ്. സമരം തടയാൻ നിയുക്തരായ പൊലീസുകാരിൽ 101 പേർ പോസിറ്റീവായി. 71 സിവിൽ പൊലീസ് ഓഫീസർമാർക്കും എട്ട് സീനിയർ സിപിഒമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 171 പേർ നിരീക്ഷണത്തിലുണ്ട്.

സഹപ്രവർത്തകർക്ക് അസുഖം ബാധിക്കുന്നത് മൂലം നിരവധി പൊലീസുകാർ ക്വാറന്‍റീനിലാവും. കൊവിഡിനെതിരെ പ്രവർത്തിക്കേണ്ട സർക്കാരിന് ഇത് തടസമാവുന്നു. കൊവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ല. എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അക്ഷീണം പ്രവർത്തിക്കുന്നത് പൊലീസാണ്.

പ്രത്യുപകരമായി അവർക്കിടയിൽ രോഗം പടർത്തണോയെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. ജീവനെക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. പ്രതിഷേധക്കാർ സമൂഹത്തെ അപകടപ്പെടുത്തുന്നതിൽ നിന്ന് പിന്മാറണം. മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്? അക്രമം നടത്തിയാലേ മാധ്യമശ്രദ്ധ കിട്ടുവെന്ന ധാരണ മാറിയാൽ ഈ പ്രശ്നം ഒഴിവാകും. 

എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കണം. ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. കൊല്ലത്ത് 347 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികളായ 379 പേർ തിരികെയെത്തി. 7834 പേരാണ് നാട്ടിലേക്ക് മടങ്ങാതെ ഇവിടെ തങ്ങിയത്.

അതിഥി തൊഴിലാളികളെ പൊലീസ് നിരീക്ഷിക്കുന്നത് കൂടുതൽ ശക്തമാക്കി. പത്തനംതിട്ടയിൽ നിലവിലെ 11 ആക്ടീവ് ക്ലസ്റ്ററിൽ പന്തളം, കടക്കാട് എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ. ശവസംസ്കാര ചടങ്ങിൽ പ്രോട്ടോക്കോൾ പാലിക്കാതെ രോഗബാധയുണ്ടായി. കോട്ടയം വാഴപ്പള്ളി പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് വെല്ലുവിളി. സെപ്തംബർ 14 മുതൽ നാല് തവണയായി 856 പേരെ ആന്‍റിജന്‍ ടെസ്റ്റ് നടത്തി. 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗവ്യാപനം ശക്തമായ മേഖലയിൽ ഇടവേളയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം ഉയരുന്നു. എറണാകുളത്ത് പ്രതിദിന സ്ഥിരീകരണത്തിൽ 20 ശതമാനം വരെ വർധനവുണ്ടാവും.

സമ്പർക്ക വ്യാപന തോതിൽ വർധനവുണ്ടായി. രോഗം സ്ഥിരീകരിച്ചവരിൽ നല്ല ശതമാനം ലക്ഷണം ഇല്ലാത്തവരാണ്. കോഴിക്കോട് തീരദേശത്ത് രോഗവ്യാപനം തുടരുന്നു. കോർപ്പറേഷനിലെ കപ്പക്കൽ വാർഡിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. 107 പേർ രണ്ട് ദിവസത്തിനിടെ പോസിറ്റീവായി. കണ്ണൂരിൽ 8 ആക്ടീവ് ക്ലസ്റ്ററുണ്ട്. 11 ക്ലസ്റ്ററുകളിൽ രോഗബാധ നിയന്ത്രിക്കാനായി. ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റ് താത്കാലികമായി അടച്ചു. ഇവിടെ 11 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസുകൾ ഇന്നലെ മുതൽ താത്കാലികമായി അടച്ചു. കഴിഞ്ഞ നാല് ദിവസം കൊണ്ട് കേരളത്തിൽ പെയ്ത മഴ 169.5 മില്ലിമീറ്ററാണ്.

സെപ്റ്റംബറിലെ ദീർഘകാല ശരാശരി 32.5 മില്ലിമീറ്ററാണ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 2194.1 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ജൂൺ മുതൽ ലഭിച്ചത്. 11 ശതമാനം അധികമഴയാണ് ലഭിച്ചത്. വയനാട്ടിൽ ഇപ്പോഴും ആകെ മഴയിൽ 16 ശതമാനം കുറവുണ്ട്. മഴ തുടരും. എന്നാൽ നാളെ മുതൽ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മണിക്കൂറിൽ കടലിൽ പോകരുത്. ഉയർന്ന തിരമാലക്കും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളെ വിന്യസിച്ചു. മഴക്കെടുതിയിൽ അഞ്ച് മരണങ്ങളാണ് മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാസർകോട് തിരുവനന്തപുരം രണ്ട് വീതം. ഇടുക്കിയിൽ ഒന്ന് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top