തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും അതിതീവ്രമഴക്കുള്ള മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ആണ് റെഡ് അലർട്ട്.
ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. പെരിങ്ങൽകുത്ത് ഡാം റെഡ് അലർട്ടിൽ ആണ്. മഴ തുടർന്നാൽ ബാണാസുരസാഗർ ഡാം തുറക്കും.
പമ്പ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറക്കുന്നതിനു മുമ്പ് ഉള്ള രണ്ടാമത്തെ അലർട്ട് ആണിത്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുകയാണ്. കുട്ടനാട്ടിൽ മട വീണു. വ്യാപക കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടനാട്ടിൽ അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.