കോട്ടയം:സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോട്ടയത്ത് മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പൂഞ്ഞാർ പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്. പൂഞ്ഞാർ നടുഭാഗം വില്ലേജിൽ പ്ലാക്കൽ മണ്ഡപത്തിപാറ ഭാഗത്താണ് കിണർ ഇടിഞ്ഞുതാഴുന്നത്. കിണറിനോട് ചേർന്നാണ് വീട് സ്ഥിതി ചെയ്യുന്നത്. എന്നാൽ നിലവിൽവീടിനു കേടുപാടുള്ളതായി കാണുന്നില്ല. നാട്ടുകാർ പഞ്ചായത്തംഗങ്ങൾ ചേർന്ന് കിണർ മൂടുന്നതിന്നുള്ള ശ്രമത്തിലാണ്.
മഴ ശക്തം,പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
By
August 9, 2020 10:37 am