Breaking News

1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;1715 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 1420 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

1715 പേർക്ക് രോഗമുക്തി.

1216 പേർക്ക് സമ്പർക്കം വഴി രോഗം.

രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:

തിരുവനന്തപുരം:485

കൊല്ലം:41

ആലപ്പുഴ:169

പത്തനംതിട്ട:38

കോട്ടയം:15

എറണാകുളം:101

ഇടുക്കി:41

തൃശൂർ:64

മലപ്പുറം:114

പാലക്കാട്:39

കോഴിക്കോട്:173

കണ്ണൂർ:57

കാസർഗോഡ്:73

വയനാട്:10

മുഖ്യമന്ത്രിയുടെ വാക്കുകൾ

കാലവർഷക്കെടുതി രൂക്ഷമായി തുടരുന്നു. രാജമലയിൽ 26 മരണം. ഇന്നലെ 15 മൃതദേഹം കണ്ടെത്തി. ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടൻ, ദീപക്, ഷൺമുഖ അയ്യർ, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു

കരിപ്പൂരിൽ മരിച്ചത് 18 പേർ. ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നേരിടുന്നത്. എല്ലാവരുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കത്തിലൂടെ 1216 പേർക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവർത്തകർ. 24 മണിക്കൂറിനിടെ 27714 സാമ്പിൾ പരിശോധനയ്ക്കയച്ചു. 

തിരുവനന്തപുരത്ത് 485 പേർക്ക് രോഗം സ്ഥിരീകരിച്ചു. 435 പേർക്ക് സമ്പർക്കം. 33 പേർ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ശക്തമായ ഇടപെടൽ തുടരും. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി. മറ്റ് ജില്ലകൾ. കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 71, തൃശൂർ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് പത്ത് 

രാജമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കി. കുടുംബാഗങ്ങൾക്ക് സഹായം നൽകും. ഇന്നലെ അഞ്ച് ലക്ഷം അടിയന്തിര ആശ്വാസം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ചികിത്സ സർക്കാർ ചിലവിൽ നടത്തും. സർവവും നഷ്ടപ്പെട്ടവരാണ് ഇവർ. സംരക്ഷിക്കാനും കുടുംബങ്ങൾക്ക് അത്താണിയാകാനും സർക്കാർ ഒപ്പമുണ്ടാകും. റവന്യു മന്ത്രി, വൈദ്യുതി മന്ത്രി എന്നിവർ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷിച്ചു. 26 പേരുടെ മൃതദേഹം കണ്ടെത്തി. പെട്ടിമുടിയിൽ തിരച്ചിൽ രാവിലെ ആരംഭിച്ചു. എൻഡിആർഎഫിന്റെ രണ്ട് ടീം പ്രവർത്തിക്കുന്നു. പൊലീസും ഫയർ ഫോഴ്സും തോട്ടം തൊഴിലാളികളും രംഗത്തുണ്ട്. കൂടുതൽ മണ്ണ് മാന്തി യന്ത്രം എത്തി. അപകടം നടന്ന സ്ഥലത്ത് വെള്ളം ഒഴുകുന്നു. ചതുപ്പുണ്ടായി. രാജമലയിൽ നിന്ന് പെട്ടിമുടിയിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞിട്ടുണ്ട്. വലിയ വാഹനത്തിന് തടസം.

ഇടുക്കിയിലാകെ വ്യാപക നാശം. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടന്മേട് ശാസ്താനടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കർ കൃഷി നശിച്ചു. പത്ത് വീട് തകർന്നു. ചെകുത്താൻ മലയിൽ നാലിടത്ത് ഉരുൾപൊട്ടി ഏലം കൃഷി നശിച്ചു. തേക്കടി-കൊച്ചി സംസ്ഥാനപാതയിൽ നിരപ്പേൽകട കൊച്ചുപാലം ഒലിച്ചുപോയി. 21 ക്യാംപുകൾ ജില്ലയിൽ തുറന്നു. 580 പേരെ മാറ്റിത്താമസിപ്പിച്ചു. 

കരിപ്പൂർ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജും സന്ദർശിച്ചു. കോഴിക്കോട് പരിക്കേറ്റവർ കിടക്കുന്ന ആശുപത്രികൾ മന്ത്രിമാർ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നൽകും. എല്ലാവരുടെയും ചികിത്സാ ചെലവ് വഹിക്കും. വ്യോമയാന മന്ത്രാലയവും കേന്ദ്രസർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് കരുതുന്നു. സാധ്യമായ ചികിത്സ ഉറപ്പാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 16 ആശുപത്രികളിൽ ജില്ലാ അതോരിറ്റി ചികിത്സ ഏകോപിപ്പിക്കുന്നു. മരിച്ച 18 പേരിൽ 14 പേർ മുതിർന്നവരാണ്. നാല് കുട്ടികൾ. മരിച്ചവർ. ഷഹീർസെയ്ദ്, ലൈലാബി, ശാന്ത മരക്കാട്ട്, സുധീർ വാര്യത്ത്, ഷെസ ഫാത്തിമ, പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്, ആയിഷ ദുഅ, കോഴിക്കോട് സ്വദേശികളായ രാജീവൻ, മനാൽ അഹമ്മദ്, ഷറഫുദ്ദീൻ, ജാനകി കുന്നോത്ത്, അസം മുഹമ്മദ്, രമ്യ മുരളീധരൻ, ശിവാത്മിക, ഷെനോബിയ, ഷാഹിറ ബാനു. ഇവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റുമാരായ ദീപക് വസന്ത് സാഥേ, അഖിലേഷ് കുമാർ എന്നിവരും മരിച്ചു. 

149 യാത്രക്കാർ ആശുപത്രിയിലുണ്ട്. 23 പേർക്ക് ഗുരുതര പരിക്കാണ്. 23 പേരെ ഡിസ്ചാർജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരും ഉണ്ട്. കൊവിഡ് ഭീഷണി ഉണ്ടായിട്ടും പോസ്റ്റ്മോർട്ടം വേഗത്തിലാക്കി. എല്ലാവരെയും കൊവിഡ് പരിശോധന നടത്തും. മരിച്ച ഒരാൾക്ക് ഇതുവരെ കൊവിഡ് കണ്ടെത്തി. അപകടത്തിൽപെട്ടവരെ വിവിധ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. മന്ത്രി എസി മൊയ്തീനും ജില്ലാ കളക്ടർമാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തിൽപെട്ടവർക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ചികിത്സ ലഭ്യമാക്കിയത്. വിമാന അപകടം സംഭവിച്ചപ്പോൾ തന്നെ നാട്ടുകാർ ഇടപെട്ടു. രക്ഷാപ്രവർത്തനം അത്ഭുത കരമായ വേഗത്തിൽ പൂർത്തിയാക്കി. രക്ഷാപ്രവർത്തനത്തിൽ ഏര്‍പ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖമാകട്ടെ.

മഴ ക്യാംപുകളിൽ 3530 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊത്തം 11446 പേരാണ് ക്യാംപുകളിലുള്ളത്. ഏറ്റവും കൂടുതൽ ക്യാംപ് വയനാട്ടിൽ. 69 ക്യാംപിൽ 3795 പേരാണ് അവിടെയുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 43 ക്യാംപുകളിലായി പത്തനംതിട്ടയിൽ 1015, കോട്ടയത്ത് 38 ക്യാംപിൽ 801, എറണാകുളത്ത് 30 ക്യാംപിൽ 852 പേരുമുണ്ട്. മലപ്പുറത്ത് 18 ൽ 890 പേരെ മാറ്റിപ്പാർപ്പിച്ചു. 

സംസ്ഥാനത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വേഗത്തിൽ ഉയരുന്നു. 24 മണിക്കൂറിൽ മുല്ലപ്പെരിയാറിൽ 190.4 മില്ലീമീറ്റർ മഴ പെയ്തു. ഏഴടി ജലനിരപ്പ് ഉയർന്നു. അതിനിയും ഉയരും. 136 അടി എത്തിയാൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈകേയി ഡാമിലെത്തിക്കും. പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണം. തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അളവ് പാലക്കാട് ബേസിനിൽ കൂടി. പെരിങ്ങൽക്കുത്ത് ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. പറമ്പിക്കുളം, ആലിയാർ അണക്കെട്ട് തുറക്കുന്നതിന് മുൻപ് കേരളത്തെ ബന്ധപ്പെടണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. 

തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നാല് ഷട്ടർ തുറന്നു. പേപ്പാറ അണക്കെട്ടും തുറന്നു. തിരുവനന്തപുരത്ത് 37 വീട് പൂർണ്ണമായി തകർന്നു. 5348 ഹെക്ടർ കൃഷി നശിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. പത്ത് വള്ളം, 20 തൊഴിലാളികളുമാണ് യാത്ര തിരിച്ചത്. പമ്പ ഡാം തുറക്കാൻ സാധ്യതയുണ്ട് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top