Breaking News

അഞ്ചുതെങ്ങിൽ കോവിഡ് വ്യാപനം രൂക്ഷം; 125 പേർക്ക് രോഗബാധ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്കയുയർത്തി പരിശോധനാ ഫലം. 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 476 പേരെ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത് . പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരിൽ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥരീകരിച്ചവരിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരും ഉൾപ്പെടുന്നു.

പ്രദേശത്ത് വലിയ ക്ലസ്റ്റർ രൂപപ്പെട്ടതായും അതിതീവ്ര വ്യാപനം നടന്നതായും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രദേശത്തെ ജനങ്ങളിൽ നാലിലൊന്നിനും രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ സമൂഹവ്യാപനത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയതായുള്ള ആശങ്ക ഉയരുന്നുണ്ട്. ക്ലസ്റ്ററിന് പുറത്തേയ്ക്കും രോഗവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 104 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ പ്രതിദിനം അമ്പത് പേരെ പരിശോധിക്കുമ്പോൾ 15ഓളം പേർക്ക രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ അഞ്ചുതെങ്ങിൽ മൂന്ന് മരണങ്ങളുണ്ടായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top