തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
785 പേർക്ക് സമ്പർക്കം വഴി രോഗം.
ഇന്ന് 1 മരണം ഉണ്ടായി.ഇടുക്കി സ്വദേശി നാരായണന് (75) ആണ് മരിച്ചത്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 87 പേര് വിദേശത്തു നിന്നും 109 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 272 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത് 1,59,777 പേര് നിരീക്ഷണത്തിലുണ്ട്. ആശുപത്രിയില്‍ 9039 പേര് നിരീക്ഷണത്തില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചത് ജില്ലകൾ തോറും:
തിരുവനന്തപുരം:226
കൊല്ലം:133
ആലപ്പുഴ:120
കോട്ടയം:51
പത്തനംതിട്ട:
എറണാകുളം:92
തൃശ്ശൂർ:56
മലപ്പുറം:61
പാലക്കാട്:34
കോഴിക്കോട്:25
കണ്ണൂർ:43
വയനാട്:4
കാസർഗോഡ്:101
24 മണിക്കൂറിനിടെ 20847 സാമ്പിൾ പരിശോധിച്ചു. 159777 പേർ നിരീക്ഷണത്തിലുണ്ട്. 9031 പേർ ആശുപത്രിയിൽ. 1164 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8818 പേർ ചികിത്സയിലുണ്ട്. 318644 സാമ്പിൾ ഇതുവരെ പരിശോധനക്കയച്ചു. 8320 ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 103951 സാമ്പിൾ ശേഖരിച്ചതിൽ 99499 സാമ്പിൾ നെഗറ്റീവാണ്.
397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇപ്പോൾ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലാണ്. ഒൻപത് പേർ വെന്റിലേറ്ററിൽ. കേസ് പെർ മില്യൺ കേരളത്തിൽ 419.1 ആണ്. ഫെറ്റാലിറ്റി റേറ്റ് കേരളത്തിൽ 0.31 ആണ്. സംസ്ഥാനത്ത് ഇതുവരെ 86959 പേരെ പ്രൈമറി കോണ്ടാക്ടായും 37937 പേരെ സെക്കന്റൻി കോണ്ടാക്ടായും കണ്ടെത്തി. ആകെ പോസിറ്റീവ് കേസിൽ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായി. തിരുവനന്തപുരത്ത് ഇത് 94.4 ശതമാനം. 15975 കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഒരുക്കി. 4533 പേർ ഇവിടെ ചികിത്സയിലുണ്ട്. ആരോഗ്യപ്രവർത്തകർ 3.42 ലക്ഷം മാസ്കും 3.86 ലക്ഷം പിപിഇ കിറ്റും സ്റ്റോക്കുണ്ട്. 80 വെന്റിലേറ്റർ കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങി. 270 ഐസിയു വെന്റിലേറ്റർ കേന്ദ്രസർക്കാർ നൽകി. രണ്ടാഴ്ചക്കുള്ളിൽ 50 വെന്റിലേറ്റർ കൂടി കേന്ദ്രം നൽകും.
updating..