തിരുവനന്തപുരം: കൊവിഡ് സാഹചര്യം അതിരൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജൂലൈ 28 അര്‍ദ്ധരാത്രി വരെ നീട്ടി. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ വാര്‍ഡുകളിലാണ് ലോക്ക്ഡൗണ്‍ ബാധകമായിട്ടുള്ളതെന്നാണ് ഉത്തരവില്‍ പറയുന്നത്.
അതേസമയം തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള മുന്പിറങ്ങിയ ഉത്തരവില്‍ മാറ്റമില്ല. 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 26, 30, 34 വകുപ്പുകള്‍ പ്രകാരമാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം.
കിന്‍ഫ്ര പാര്‍ക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
തൊഴിലാളികള്‍ അതേ സൈറ്റില്‍ തന്നെ താമസിക്കുന്നവരാണെങ്കില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി.