പത്തനംതിട്ട: പത്തതനംതിട്ടയിലെ കോന്നി സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ മുൻകരുതലിൻ്റെ ഭാഗമായാ കോന്നി പൊലീസ് പൊലീസ് സ്റ്റേഷൻ അടച്ചു. പ്രഥമ സമ്പർക്ക പട്ടികയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ 35 പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു .
കോവിഡ് വ്യാപനം ശക്തമായ പത്തനം തിട്ടയിൽ 28 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.