തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്റെ പരാതി.
സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പരാതി തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറിയതായി വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ അറിയിച്ചു. എസ് പി യുടെ ഭാഗത്ത് നിന്നും എടുക്കുന്ന നടപടികൾ കൃത്യമായി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടതായും ഡോ. ഷാഹിദാ കമാൽ പറഞ്ഞു