യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി (61) അന്തരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വരുന്ന ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് കൗലിബലിയെ ആയിരുന്നു.
നിലവിലെ പ്രസിഡന്റ് അലാസെയ്ൻ ഒവാത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത്.
ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു
By
July 9, 2020 7:59 am