കൊച്ചി: സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നാലു ദിവസമായി ഒളിവിലാണു സ്വപ്ന സുരേഷ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.
അതേസമയം ഹർജി നാളത്തെ പരിഗണനാ പട്ടികയിൽ ഇല്ല.സ്വപ്ന ഹർജി രാത്രി വൈകി സമർപ്പിച്ചതിനാൽ ആണിത്.
അഭിഭാഷകനായ രാജേഷ് കുമാർ ആണ് സ്വപ്നയ്ക്കായി ജാമ്യാപേക്ഷ നൽകിയത്.