ന്യൂഡൽഹി :രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ജൂലൈ 15 വരെ വിലക്ക് നീട്ടി ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും ദീർഘിപ്പിച്ചത്.
എന്നാൽ തിരഞ്ഞെടുക്കുന്ന റൂട്ടുകളിൽ സർവീസ് നടത്താൻ ആലോചനയുള്ളതായും ഡിജിസിഎ അറിയിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നു മാർച്ച് അവസാനമാണ് രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവച്ചത്. ആഭ്യന്തര വിമാനസർവീസുകൾ പിന്നീട് പുനരാരംഭിച്ചിരുന്നു.
International flights suspended till July 31